LatestTech

സുസുക്കി ഇന്ത്യ 60 ലക്ഷം ഉല്‍പ്പാദനം പിന്നിട്ടു

“Manju”

ഗുരുഗ്രാം (ഹരിയാന) : ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ 60 ലക്ഷം ഉല്‍പ്പാദനം പിന്നിട്ടതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള കമ്പനിയുടെ ഫാക്ടറിയിലെ ഉല്‍പ്പാദന നിരയില്‍ നിന്നാണ് 60 ലക്ഷം എന്ന എണ്ണം തികച്ച ഇരുചക്ര വാഹനം പുറത്തിറക്കിയത്. പുതിയ സുസുക്കി അവെനിസ് 125 ആണ് കമ്പനിയുടെ ഉല്‍പ്പാദന നിരയില്‍ നിന്ന് പുറത്തിറങ്ങുന്ന 60 ലക്ഷം എന്ന മാന്ത്രിക സംഖ്യയുടെ ഉടമയായ ഇരുചക്രവാഹനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
1982 നും 2001 നും ഇടയില്‍ 19 വര്‍ഷം നീണ്ടുനിന്ന ടിവിഎസുമായുള്ള സംയുക്ത സംരംഭത്തിന് ശേഷം, 2006 ഫെബ്രുവരിയില്‍ ആണ് സുസുക്കി കമ്പനി ഇന്ത്യന്‍ വിപണിയില്‍ സ്വതന്ത്ര പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിന് 15 വര്‍ഷത്തിന് ശേഷമാണ് ഈ നാഴികക്കല്ല് വരുന്നത്. പുതിയ പ്ലാന്റിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 5,40,000 യൂണിറ്റാണ്
കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആക്സസ് 125 സ്‌കൂട്ടര്‍, ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ജിക്സര്‍ 150, 250 സീരീസ്, അടുത്തിടെ പുറത്തിറക്കിയ അവെനിസ് 125 സ്‌കൂട്ടര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളാണ് ഈ പ്ലാന്റില്‍ നിന്നും പുറത്തിറങ്ങുന്നത്. അവെനിസ് 2021 നവംബറിലാണ് അവതരിപ്പിച്ചത്.
”ഈ വര്‍ഷം സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ രാജ്യത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഞങ്ങളുടെ ഗുരുഗ്രാം പ്ലാന്റില്‍ നിന്ന് ഇന്ത്യയിലെ ഞങ്ങളുടെ ആറ് ദശലക്ഷം തികിച്ച സുസുക്കി ഇരുചക്രവാഹന ഉല്‍പ്പന്നം പുറത്തിറക്കി എന്ന് പ്രഖ്യാപിക്കാന്‍ സാധിക്കുക എന്നത് തീര്‍ച്ചയായും സന്തോഷകരമാണ്..’ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയുടെ എംഡി സതോഷി ഉചിദ പറയുന്നു. ‘ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളോടും ബ്രാന്‍ഡില്‍ അവര്‍ കാണിച്ച വിശ്വാസത്തിനും വിശ്വസ്തതയ്ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്. കൊവിഡ് വ്യാപനവും ലോകമെമ്പാടുമുള്ള ആഗോള അര്‍ദ്ധചാലക ദൗര്‍ലഭ്യവും ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും ഈ നാഴികക്കല്ലില്‍ എത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.. ‘ ഉചിദ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button