KeralaLatestThiruvananthapuram

നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം

“Manju”

പോത്തന്‍കോട് : ഇരുപത്തേഴാമത്  കേരള സ്റ്റേറ്റ് സബ്ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് 15, 16 തീയതികളിൽ പോത്തൻകോട് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നതായി പത്രസമ്മേളനം നടത്തുകയുണ്ടായി. .മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് തിരുവനന്തപുരം ഡിസ്ട്രിക്ട് നെറ്റ് അസോസിയേഷൻ, എല്‍ വി എച്ച് എസ് പോത്തൻകോട്, റോട്ടറി ക്ലബ് എന്നിവരുടെ നേതൃത്വത്തിലാണ്. 14 ജില്ലകളിൽ നിന്ന് 14 ആൺകുട്ടികളുടെയും 14 പെൺകുട്ടികളുടെയും ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. കുട്ടികളുടെ ആഹാരം താമസം മറ്റു അനുബന്ധ സൗകര്യങ്ങളും സ്കൂൾ മാനേജ്മെൻറ് എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്നു. വിജയികള്‍ക്കുള്ള ട്രോഫി, മെഡലുകള്‍ എന്നിവ വെഞ്ഞാറമ്മൂട് റോട്ടറി ക്ലബ്ബ് സ്പോൺസർ ചെയ്യുന്നു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് സ്റ്റേറ്റ് ബോർഡ് അസോസിയേഷൻ നൽകുന്നു. മത്സരങ്ങൾ പകലും രാത്രിയുമാണ്. ഞായറാഴ്ച ഉച്ചയോടെ മത്സരങ്ങൾ സമാപിക്കും. പ്രസ് മീറ്റിംഗില്‍ കേരള നെറ്റ് ബോള്‍ സ്റ്റേറ്റ് സെക്രട്ടറി എസ്. നജിമുദ്ദീന്‍, എസ്. ശശിധരന്‍ നായര്‍, എസ്. ശ്രീകുമാര്‍, എെ. എ. ഉറൂബ്, പ്രവീണ്‍ പി., സൂലീഷ് എസ്. എല്‍. എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button