IndiaLatest

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

“Manju”

ഡല്‍ഹി: കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. 2022-2023 വര്‍ഷത്തെ ബജറ്റ് അവതരണമാണിത്. ജനുവരി 31ന് സാമ്പത്തിക സര്‍വേ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക്സഭയും രാജ്യസഭയും സംയുക്തമായി സിറ്റി നടത്തുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളെയും അഭിസംബോധന ചെയ്യും.

ബഡ്ജറ്റ് അവതരണത്തിന്റെ ആദ്യഭാഗം ജനുവരി 31 മുതല്‍ ഫെബ്രുവരി 11 വരെയുള്ള ദിവസങ്ങളില്‍ നടത്തണമെന്ന് ക്യാബിനറ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാര്‍ച്ച്‌ 14 മുതല്‍ ഏപ്രില്‍ 8 വരെയാണ് ബഡ്ജറ്റിന്റെ രണ്ടാം ഘട്ടം നടക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തു.

Related Articles

Back to top button