IndiaLatest

ബംഗാളിലെ ട്രെയിന്‍ അപകടം; മരണസംഖ്യ ഒമ്പതായി

“Manju”

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണസംഖ്യ ഒമ്പതായി. 37 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും ട്രെയിനില്‍ ആരും കുടുങ്ങികിടക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ഇവരെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും സിലിഗുരിയിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. മറ്റുള്ളവര്‍ ജല്‍പായുഗിരിയിലെയും മെയ്നാഗുരിയിലെയും ആശുപത്രികളില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച ബംഗാളിലെ ജല്‍പായുഗിരി ജില്ലയിലെ മെയ്നാഗുരി പട്ടണത്തിന് സമീപം ബിക്കാനീര്‍ -ഗുവാഹത്തി എക്സ്പ്രസിന്റെ 12 കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
അപകത്തി​ന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ട്രെയിനിന്റെ കോച്ചുകള്‍ പാളത്തില്‍ മറിഞ്ഞുകിടക്കുന്നതിന്റെയും സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചില ബോഗികള്‍ ഒന്നിനു​മീതെ ഒന്നായാണ് കിടക്കുന്നത്. പെട്ടന്ന് വന്‍ കുലുക്കമുണ്ടായി ബോഗികള്‍ മറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ റെ​യി​ല്‍​വേ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ല​ക്ഷം രൂ‌​പ​യും സാ​ധാ​ര​ണ പ​രി​ക്കു​ള്ള​വ​ര്‍​ക്ക് 25,000 രൂ​പ​യും സ​ഹാ​യ​മാ​യി ല​ഭി​ക്കും. അ​പ​ക​ട​ത്തെ​പ്പ​റ്റി ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​നും റെ​യി​ല്‍​വേ ഉ​ത്ത​ര​വി​ട്ടു.

Related Articles

Back to top button