KeralaLatestThiruvananthapuram

മധുപാൽ ബോർഡ് ചെയർമാൻ

“Manju”

തിരുവനന്തപുരം : സാംസ്കാരിക വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ പുതിയ മേധാവികളെ തീരുമാനിച്ചു. നടനും സംവിധായകനുമായ മധുപാൽ ആണ് സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ. കവി മുരുകൻ കാട്ടാക്കട മലയാളം മിഷൻ ഡയറക്ടറും കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി സംവിധായകൻ ഷാജി എൻ കരുണ്‍ ആയിരിക്കും. തിരുവനന്തപുരം ഭാരത് ഭവൻ സെക്രട്ടറിയായി പ്രമോദ് പയ്യന്നൂരും പി എസ് ശ്രീകല ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമാകും. മുരളി ചിരോത്, ജി. ശങ്കര്‍, ഡോ. മ്യൂസ് മേരി ജോർജ്, ജി. എസ്. പ്രദീപ് എന്നിവരുടെ മറ്റു സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് വരുന്നതിനുളള നിയമനങ്ങള്‍ ഉടൻ പുറത്തിറങ്ങുമെന്ന് അധികാരികൾ അറിയിച്ചു.

Related Articles

Back to top button