IndiaLatest

‘ബാഹുബലി താലി’ താലി കഴിച്ച്‌ 8 ലക്ഷം സമ്മാനം നേടാം

“Manju”

ഡല്‍ഹി : ഇന്ത്യയില്‍ ലഭ്യമാകുന്ന ഒന്നാണ് താലി. വിവിധ തരം വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള താലിയ്ക്ക് ആഹാരപ്രേമികള്‍ക്കിടയില്‍ നല്ല ഡിമാന്റുമാണ്.

ഇപ്പോഴിതാ ഡല്‍ഹിയിലെ ഒരു റെസ്‌റ്റോറന്റിലെ താലിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബാഹുബലി എന്ന് പേരിട്ടിരിക്കുന്ന താലിയാണ് വൈറലായിരിക്കുന്നത്. മുപ്പതോളം വിഭവങ്ങളാണ് താലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതൊന്നുമല്ല ഈ ബാഹുബലി താലിയുടെ പ്രത്യേകത.

40 മിനിറ്റില്‍ താലി കഴിച്ചുതീര്‍ത്താല്‍ ഒരു സമ്മാനത്തുക റെസ്‌റ്റോറന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ആര്‍ഡോര്‍ 2.1 എന്ന റെസ്‌റ്റോറന്റാണ് 40 മിനിറ്റിനുള്ളില്‍ താലി കഴിച്ചു തീര്‍ക്കുന്നവര്‍ക്ക് 8 ലക്ഷം രൂപ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

വെജിറ്റേറിയന്‍ താലിക്ക് 1,999 രൂപയും നോണ്‍വെജിറ്റേറിയന്‍ താലിക്ക് 2,299 രൂപയുമാണ് വില. തക്കാളി സൂപ്പ്, പാപ്ഡി ചാട്ട്, ഗോബി മട്ടര്‍, ദാല്‍ തഡ്ക, പക്കോഡ, ആലു പാലക്, മലൈ കോഫ്ത, സോയാ ചാപ് മസാല, കടായി പനീര്‍, ദാല്‍ മഖനി, ദംആലു, പനീര്‍ ടിക്ക മസാല എന്നിവയാണ് താലിയിലെ പ്രധാന വിഭവങ്ങള്‍.

വെജ് ബിരിയാണി, ചോറ്, പലതരം റൊട്ടികള്‍, പപ്പടം, സാലഡ്, അച്ചാര്‍ എന്നിവയും ഉണ്ട്. കുടിക്കാന്‍ ജല്‍ജീര, റോസ് സര്‍ബത്ത്, ഗുലാബ് ജാമൂര്‍ മറ്റ് മധുരപലഹാരങ്ങള്‍ എന്നിവയും താലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button