KozhikodeLatest

റോഡ് ആക്സിഡന്റുകള്‍ പതിവാകുമ്പോള്‍..

കഴിഞ്ഞവര്‍ഷം കോഴിക്കോട് നഗരത്തില്‍ പൊലിഞ്ഞത്​ 128 ജീവന്‍

“Manju”

കോ​ഴി​ക്കോ​ട്​: ക​ഴി​ഞ്ഞ​വ​ര്‍​ഷം കോഴിക്കോട് ന​ഗ​ര​പ​രി​ധി​യി​ലെ റോ​ഡു​ക​ളി​ല്‍ പൊ​ലി​ഞ്ഞ​ത്​ 128 ജീ​വ​നു​ക​ള്‍. ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​രാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ലാ​യി അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​തും മ​രി​ച്ച​തും. പുതിയ പുതിയ മോഡലുകള്‍ ബൈക്കിനായി വീടുകളില്‍ നിര്‍ബന്ധം പിടിച്ച് വീട്ടുകാര്‍ ഇല്ലാത്ത പൈസയുണ്ടാക്കി ബൈക്ക് വാങ്ങി നല്‍കുമ്പോള്‍ അതുമായി നിരത്തിലിറങ്ങി അഭ്യാസം കാട്ടുന്ന യുവരക്തങ്ങളാണ് ഇപ്രകാരം റോഡുകളില്‍ പൊലിയുന്നതിലധികവും. നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇവിടെ അസ്തമിക്കുന്നത്. പ്രൈവറ്റ് ബസുകളുടെ മത്സര ഓട്ടവും കുറച്ചൊന്നുമല്ല റോഡ് മരണ സംഖ്യ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത്.
പു​റ​ക്കാ​ട്ടി​രി സ്വ​ദേ​ശി​ക​ളാ​യ ബൈ​ക്ക്​ യാ​ത്രി​ക​ര്‍ വെ​സ്റ്റ്​​ഹി​ല്‍ സെ​ന്‍റ്​ മൈ​ക്കി​ള്‍​സ്​ സ്കൂ​ളി​ന്​ സ​മീ​പം കൊ​ല്ല​പ്പ​ട്ട​ത​ട​ക്കം ദാ​രു​ണ അ​പ​ക​ട​ങ്ങ​ളി​ല്‍ മി​ക്ക​തി​ലും സ്വ​കാ​ര്യ ബ​സു​ക​ളാ​ണ്​ പ്ര​തി​സ്ഥാ​ന​ത്ത്. മ​രി​ച്ച​വ​രി​​ലേ​റെ​പേ​രും യു​വാ​ക്ക​ളാ​ണ്.
പൊ​ലീ​സ്​ ക​ണ​ക്കു​പ്ര​കാ​രം ക​ഴി​ഞ്ഞ​വ​ര്‍​ഷം സി​റ്റി പ​രി​ധി​യി​ല്‍ ചെ​റും വ​ലു​തു​മാ​യ 1210 വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. ഇ​തി​ല്‍ 1230 പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ല്‍ നൂ​റോ​ളം പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു. ചി​ല​ര്‍ മാ​സ​ങ്ങ​ള്‍ നീ​ണ്ട ചി​കി​ത്സ​ക്കു​ശേ​ഷ​വും പൂ​ര്‍​ണ ച​ല​ന​ശേ​ഷി​പോ​ലും വീ​ണ്ടെ​ടു​ത്തി​ട്ടി​ല്ല.
അ​മി​ത വേ​ഗ​ത​യും അ​ശ്ര​ദ്ധ​യു​മാ​ണ്​ മി​ക്ക അ​പ​ക​ട​ങ്ങ​ള്‍​ക്കും കാ​ര​ണം. ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​​രെ വ​ലി​യ തു​ക പി​ഴ ചു​മ​ത്തു​ന്നു​ണ്ടെ​ങ്കി​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക്​ കു​റ​വി​ല്ല. കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ്​ ക​ഴി​ഞ്ഞ​വ​ര്‍​ഷ​വും ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ത്തി​ല്‍ പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത്. കോ​വി​ഡ്​​കാ​ര​ണം വി​വി​ധ​ത​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍​പ്പെ​ടു​ത്തി​യ കാ​ല​ത്തി​ലു​ള്‍​പ്പെ​ടെ​യാ​ണി​ത്.
2020ലെ ​അ​പ​ക​ട​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ​ചെ​​യ്യു​മ്പോ​ള്‍ എ​ണ്ണ​വും മ​ര​ണ​വും ക​ഴി​ഞ്ഞ​വ​ര്‍​ഷവും കൂ​ടി​യി​ട്ടു​ണ്ട്. 2020ല്‍ 1003 ​അ​പ​ക​ട​ങ്ങ​ളി​ലാ​യി 91 പേ​രാ​ണ്​ മ​രി​ച്ച​ത്. 1008 പേ​ര്‍​ക്കാ​യി​രു​ന്നു​ പ​രി​ക്ക്. ക​ഴി​ഞ്ഞ 15 വ​ര്‍​ഷം​കൊ​ണ്ട്​ ന​ഗ​ര റോ​ഡു​ക​ളി​ലെ അ​പ​ക​ട​ങ്ങ​ളി​ല്‍ 2336 പേ​രാ​ണ്​ മ​രി​ച്ച​ത്.

Related Articles

Back to top button