HealthInternationalLatest

കൊറോണ വഷളാക്കുന്ന പുതിയ ജീന്‍ കണ്ടെത്തി

“Manju”

വാര്‍സോ: കൊറോണ ബാധിതരാകുന്ന ചിലര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാറില്ല. എന്നാല്‍, ആരോഗ്യത്തെ രണ്ടിരട്ടി ബാധിക്കാനും, കൊറോണയെ വഷളാക്കാനും കരുത്തുള്ള പുതിയ ജീനിനെ ഗവേഷകര്‍ കണ്ടെത്തി.

പോളണ്ടിലെ 14 ശതമാനം ആളുകളില്‍ ഈ ജീനാണ് കണ്ടുവരുന്നത്. എന്നാല്‍ അതിലും ഗുരുതരമായ വസ്തുത ഇന്ത്യയില്‍ ഈ ജീനിന്റെ 27 ശതമാനമാണ് കണ്ടെത്തിയത് എന്നതാണ്. ഇത്തരത്തില്‍ ഗുരുതരമായി കൊറോണ ബാധിച്ച്‌ മരണത്തിലേയ്‌ക്ക് വരെ നയിക്കാന്‍ ശേഷിയുള്ളതാണ് ഈ ജീന്‍. ഇന്ത്യയില്‍ കൊറോണ ഗുരുതരമാകുന്നവരില്‍ ഈ ജീനാണ് കണ്ടുവരുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മാര്‍സിന്‍ മോണിയുസ്‌കോ പറഞ്ഞു.

പ്രായം, ഭാരം, ലിംഗഭേദം എന്നിവയ്‌ക്ക് പുറമെ, ഒരു വ്യക്തി എത്രത്തോളം ഗുരുതരമായി കൊറോണ ബാധിതനാണെന്ന് നിര്‍ണ്ണയിക്കുന്ന നാലാമത്തെ പ്രധാന ഘടകമാണ് ജീന്‍ എന്ന് ബിയാലിസ്റ്റോക്ക് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തി.

മദ്ധ്യകിഴക്കന്‍ യൂറോപ്പില്‍ ആളുകള്‍ കൂട്ടത്തോടെ കൊറോണ ബാധിച്ച്‌ മരണത്തിന് കീഴടങ്ങുന്നത് വാക്‌സിനോട് വിമുഖത കാണിക്കുന്നതിനാലാണ്. എന്നാല്‍ രോഗം ഗുരുതരമാകാതിരിക്കാന്‍ ഒരു പരിധി വരെ വാക്‌സിന്‍ ഉപകരിക്കുമെന്നും എന്നാല്‍ ചിലര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചിട്ടും രോഗം ഗുരുതരമാകുന്നത് പുതിയ ജീന്‍ അവരുടെ ശരീരത്തില്‍ പ്രവേശിക്കുന്നതിനാലുമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. കൊറോണ ബാധിതരാകുന്ന ചിലര്‍ക്ക് രോഗം അതീവ ഗുരുതരമാകുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താനായാണ് പഠനം നടത്തിയതെന്നും എന്നാല്‍ അതിനുശേഷം ഭയപ്പെടുത്തുന്നതായിരുന്നു ഈ കണ്ടെത്തലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

Related Articles

Back to top button