KeralaLatest

കൃഷിയ്ക്ക് ചാരം വളമായി ഉപയോഗിക്കുന്നത് എന്തുകൊണ്ട് ?

“Manju”

നമുക്കറിയാം പണ്ട് കാലത്ത് വിറകടുപ്പില്‍ നിന്ന് ചാരം വാരിമാറ്റി സൂക്ഷിച്ചിരുന്നത്. പിന്നീടത് വിത്ത് നടുമ്പോഴും, ഇടവളമായും മണ്ണില്‍ ചേര്‍ത്തുകൊടുക്കും. ചാരത്തിന് എന്താണ് ഗുണം. വിറകുപോലുള്ള ജൈവവസ്തുക്കള്‍ കത്തിച്ചുകിട്ടുന്ന ചാരം നല്ലൊരു വളമാണ്. പണ്ടുകാലം മുതല്‍ക്കേ കൃഷിക്കു ചാരം ഉപയോഗിച്ചുവരുന്നു.
മറ്റെല്ലാ ജൈവവളങ്ങളും പോലെ തന്നെ ചാരവും അടിസ്ഥാനവളമായി ചാരവും ഉപയോഗിക്കുന്നു. നടുന്നതിനും വിതയ്ക്കുന്നതിനും മുന്‍പ് അവസാനം മണ്ണ് ഇളക്കുന്നതിനൊപ്പം ചാരം മണ്ണില്‍ ചേര്‍ക്കാം. തടമെടുത്തു നടുമ്പോള്‍ തടത്തിനുളളിലും അല്ലാതെ വിതനടത്തി കൃഷിയിറക്കുമ്പോള്‍ മുഴുവന്‍ സ്ഥലത്തും വിതറി ചേര്‍ക്കുകയും ചെയ്യണം.
ഇതില്‍ സസ്യമൂലകങ്ങളായ ക്ഷാരം, കാത്സ്യം എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവയുടെ അളവ് ചാരം ഏതു വസ്തുവില്‍നിന്നും തയാറാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സാധാരണ ചാരത്തില്‍ നൈട്രജന്‍ 0.5-2.0 ശതമാനം ഫോസ്ഫറസ് 1.6- 4.2 ശതമാനം പൊട്ടാസ്യം 2.3-1.2 ശതമാനം, കാല്‍സ്യം 25-30 ശതമാനം എന്നീ തോതില്‍ അടങ്ങിയിരിക്കുന്നു.

Related Articles

Back to top button