KeralaLatestThiruvananthapuram

നിയന്ത്രണങ്ങൾ കടുപ്പിച്ച് നെടുമങ്ങാട് നഗരസഭ

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: താലൂക്കിൽ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ നെടുമങ്ങാട് വ്യാഴാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു. നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ തഹസിൽദാർ, പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത കോവിട് യോഗതീരുമാന പ്രകാരമാണ് നിയന്ത്രണങ്ങൾ. വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മണി മുതൽ 5 മണി വരെ ആകും. തട്ടുകടകൾ ഉൾപ്പെടെയുള്ള വഴിയോര കച്ചവടങ്ങൾ പാടില്ല. ബുധനാഴ്ച അറിയിപ്പ് നൽകിയശേഷം നിയന്ത്രണം നിലവിൽ വരും

Related Articles

Back to top button