InternationalLatest

പുതിയ ഗ്രഹത്തെ കണ്ടെത്തി

“Manju”

അമേരിക്ക : സൗരയൂഥത്തില്‍ നിന്നും വളരെ അകലയുള്ള നക്ഷത്ര സമൂഹത്തില്‍ വ്യാഴത്തിന് സമാനമായ ഒരു പുതിയ ഗ്രഹത്തെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ‘ TOI – 2189 b ” എന്നാണ് ഈ ഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. സൂര്യനെ ചുറ്റാന്‍ 261 ദിവസങ്ങള്‍ വേണം ഈ ഗ്രഹത്തിന്.

ഭൂമിയുള്‍പ്പെടുന്ന സൗരയൂഥത്തിന് പുറത്ത് കണ്ടെത്തുന്ന വാതക ഭീമന്‍ ഗ്രഹങ്ങളില്‍ വളരെ വലിയ ഗണത്തില്‍പ്പെടുന്നതാണ് TOI – 2189 b. ഏകദേശം 379 പ്രകാശ വര്‍ഷം അകലെയാണ് TOI – 2189 bയുടെ സ്ഥാനമെന്ന് കരുതുന്നു. അടുത്തിടെ കണ്ടെത്തിയിട്ടുള്ള വിദൂര ഗ്രഹങ്ങളില്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതാണിത്. നാസയുടെ ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ( ടെസ് ) ആണ് TOI – 2189 bയെ കണ്ടെത്തിയത്.

അതേ സമയം, TOI – 2189 bയുടെ ഭ്രമണപഥത്തെ സംബന്ധിച്ച്‌ വ്യക്തത ലഭിച്ചിട്ടില്ല. വ്യാഴത്തോളം വലിപ്പമുണ്ടെങ്കിലും വ്യാഴത്തേക്കാള്‍ മൂന്നിരട്ടി സാന്ദ്രതയുണ്ട് TOI – 2189 bയ്ക്ക്. വ്യാഴത്തില്‍ നിന്ന് വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ ഗ്രഹത്തിന്റെ ഉത്ഭവമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 77 ഡിഗ്രി സെല്‍ഷ്യസാണ് TOI – 2189 bയിലെ താപനില. TOI – 2189 bയെ ചുറ്റി വാതക വലയങ്ങളോ ഉപഗ്രഹങ്ങളോ ഉണ്ടോ എന്ന ഗവേഷണത്തിലാണ് ഇപ്പോള്‍ ശാസ്ത്രലോകം.

Related Articles

Back to top button