IndiaLatest

രാജ്യത്ത് മൂന്ന് ലക്ഷം കടന്ന് കോവിഡ് കേസുകള്‍

“Manju”

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,17,532 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 16.41 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 419 മരണവും സ്ഥിരീകരിച്ചു. രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 9287 ആയി ഉയര്‍ന്നു.

രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 38,218,773 ആയി. നിലവില്‍ രോഗബാധിതരായി തുടരുന്നവരുടെ എണ്ണം 1,924,051 ആണ്. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4,87,693 ആയി. 1.29 ശതമാനമാണ് മരണ നിരക്ക്.

എല്ലാ കോവിഡ് കേസുകളും ജീനോം പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ല. എങ്കിലും ഇപ്പോള്‍ കോവിഡ് നിരക്ക് കുത്തനെ ഉയരാന്‍ കാരണം ഒമിക്രോണ്‍ ആണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button