InternationalLatest

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ നിര്യാതനായി

“Manju”

ലിയോണ്‍ ; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ സ്പെയിനില്‍ അന്തരിച്ചു. 113 വയസ് തികയുന്നതിന് ഒരു മാസം മുന്‍പാണ് സാറ്റൂര്‍ണിനോ ദേ ല ഫ്യൂന്റ അന്തരിച്ചത്. വടക്കന്‍ സ്പാനിഷ് നഗരമായ ലിയോണിലെ വസതിയില്‍ വച്ച്‌ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഷൂ നിര്‍മ്മാതാവായിരുന്നു ഇദ്ദേഹം. ഫെബ്രുവരി 8 ന് കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് അദ്ദേഹം മരണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി ഇദ്ദേഹം തിരഞ്ഞെടുത്തു. അന്റോണിന ബാരിയാണ് ഇ​ദ്ദേഹത്തിന്റെ ഭാര്യ.

‘ആരെയും വേദനിപ്പിക്കാത്ത ശാന്തമായ ജീവിതം നയിക്കുക’ അതാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്ന് മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇദ്ദേഹത്തിന് ഒരു മകനുണ്ടായിരുന്നു. എന്നാല്‍ കുട്ടിക്കാലത്ത് ആ മകന്‍ മരിച്ചു. ഏഴ് പെണ്‍മക്കളാണ് ഇദ്ദേഹത്തിനുള്ളതെന്നും ബന്ധുക്കള്‍ പറഞ്ഞു. അഞ്ച് വയസ്സുള്ളപ്പോള്‍ അസുഖം ബാധിച്ച്‌ സാറ്റുണിനോ സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിയെ അതിജീവിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button