IndiaLatest

കര്‍ണാടക അതിര്‍ത്തിയില്‍ യാത്രക്കാരെ തിരിച്ചയച്ചു

“Manju”

എടകര ; സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ വളരെയധികം കര്‍ശനമാക്കി. തമിഴ്നാട് -കര്‍ണാടക അതിര്‍ത്തിയായ കക്കനഹള്ള ചെക്പോസ്റ്റില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയ യാത്രക്കാരെ ഇന്നലെ തിരിച്ചയച്ചു.

ഇന്നു മുതല്‍ കോവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ ഉണ്ടെങ്കില്‍ മാത്രമേ യാത്രക്കാരെ കടത്തിവിടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് വാക്സീന്‍ 2 ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്.
ഇവയില്ലെങ്കിലും കഴിഞ്ഞ ദിവസം വരെ താക്കീതു നല്‍കി ആളുകളെ വിട്ടയച്ചിരുന്നു. ഇന്നലെ തിരിച്ചയച്ചവരില്‍ കേരളത്തില്‍ നിന്നു നൂറും ഇരുനൂറും കിലോമീറ്ററുകള്‍ സഞ്ചരിച്ചെത്തിയ അന്തര്‍സംസ്ഥാന യാത്രക്കാര്‍ വരെയുണ്ട്.

Related Articles

Back to top button