IndiaLatest

നേതാജിയുടെ പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കും

“Manju”

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പൂര്‍ണകായ പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാനൈറ്റില്‍ തീ‌ര്‍ത്ത പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ഹോളാഗ്രാം പ്രതിമ സ്ഥാപിക്കും. നേതാജിയുടെ 125ാം ജന്മ വാര്‍ഷികമായ ഈ മാസം 23ന് ഇന്ത്യാ ഗേറ്റിനു സമീപം ഹോളാഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നേതാജിയോടുള്ള രാജ്യത്തിന്റെ കടപ്പാടിന്റെ പ്രതീകമാണ് ഈ പ്രതിമയെന്നും പ്രധാനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

28അടി ഉയരവും ആറടി വീതിയിലുമുള്ള പ്രതിമയാവും സ്ഥാപിക്കുന്നത്. ഇതേ സ്ഥലത്ത് ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ്ജ് അഞ്ചാമന്റെ പ്രതിമയാണുണ്ടായിരുന്നത്. 1968-ലാണ് ഇതു നീക്കം ചെയ്തത്. നേതാജിയുടെ ജന്മദിനമായ ജനുവരി 23 പരാക്രം ദിവസമായി ആഘോഷിക്കുമെന്നും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ആ ദിവസംതന്നെ തുടക്കം കുറിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button