HealthLatest

ഇനി ചൂടുചായയും കാപ്പിയും വേണ്ട…

ചുടോടെ ചായയും കാപ്പിയുമെല്ലാം കുടിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

“Manju”

ചൂടോടെ ഒരു ചായ കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നവരാണ് നമ്മളില്‍ പലരും. വേനല്‍ക്കാലത്തും കാലത്തും ഇത്തരക്കാര്‍ ചൂട് ചായ തന്നെയായിരിക്കും കുടിക്കാന്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍  ചൂടുകൂടിയ ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നവര്‍ അതുമൂലമുണ്ടാകുന്ന ദോഷമെന്താണെന്ന് മനസിലാക്കുന്നില്ല. അമിതമായി ചൂടുള്ള പാനീയങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും കഴിക്കുന്നതുമൂലം അന്നനാള ക്യാന്‍സറിനു വരെ സാധ്യതയുണ്ടെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ചൂടു കൂടിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനു മുമ്പ് ഏതാനും നിമിഷം കാത്തിരിക്കുന്നത് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നു.
തിളപ്പിച്ച്‌ 4 മിനിറ്റ് കാത്തിരുന്ന ശേഷം മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവൂ. ലെഡ്, പരിസരമലീനീകരം തുടങ്ങി ക്യാന്‍സറിലേയ്ക്കു നയിച്ചേക്കാവുന്ന ക്ലാസ് 2 എ എന്ന പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉള്‍പ്പെടുത്തിരിക്കുന്നത്. അന്നനാളത്തെ ബാധിക്കുന്ന ഇത്തരം ക്യാന്‍സര്‍ മൂലം പ്രതിവര്‍ഷം 400,000ത്തില്‍ പരം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button