InternationalLatest

സൗദില്‍ മടങ്ങിയെത്തിയ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

“Manju”

ജിദ്ദ: രണ്ടാഴ്ചകള്‍ക്ക് മുമ്പ് റിയാദ് വഴി ജോലിസ്ഥലമായ ബുറൈദയില്‍ മടങ്ങിയെത്തിയ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം, തിരൂര്‍ക്കാട് സ്വദേശി കല്ലന്‍കുന്നന്‍ ഹസൈനാര്‍ (48) ആണ് റിയാദ് പ്രവിശ്യയില്‍ പെടുന്ന ബുറൈദയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉസ്മാന്‍ – ആയിഷ ദമ്ബതികളുടെ മകനാണ്. ഭാര്യ: കടന്നമണ്ണ സ്വദേശി ചക്കുപറമ്പില്‍ ഷാഹിദ. മക്കള്‍: ഷബീബ്, സഫീര്‍, ഷബ്‌ന, നിഹ. പള്ളിയാലില്‍ നിഷാന്‍ കടന്നമണ്ണ മരുമകനാണ്.
ഹൃദയാഘാതം മൂലമുണ്ടായ മരണം ആണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ജനുവരിയില്‍ ഏഴിന് റിയാദില്‍ വിമാനമിറങ്ങിയ ഹസൈനാര്‍ അവിടെ ക്വറന്റൈന്‍ പീരീഡ് പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബുറൈദയില്‍ എത്തുകയുമായിരുന്നു. ഒരു വര്‍ഷം മുമ്പ് അവധിയില്‍ നാട്ടിലേക്ക് പോയ ഹസൈനാര്‍ മഹാമാരിയില്‍ പെട്ട് മടങ്ങാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങുകയായിരുന്നു.
ഇയ്യിടെയായി ഹൃദയാഘാതം മൂലമുള്ള മരണം ശ്രദ്ധേയമായി കൂടുന്നുണ്ട്. മഹാമാരിയില്‍ നാട്ടില്‍ കഴിഞ്ഞു മടങ്ങിയെത്തിയവരിലാണ് ഇത് അധികവും ഉണ്ടാകുന്നതെന്നും അതും ചെറിയ പ്രായക്കാരിലാണെന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button