LatestThiruvananthapuram

തിരുവനന്തപുരത്ത് സമൂഹവ്യാപനം; കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങും

“Manju”

തിരുവനന്തപുരം ജില്ലയില്‍ രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 50 ശതമാനത്തിലെത്തിയതോടെ ഔദ്യോഗിക കോവിഡ് റിലീസില്‍നിന്ന് ടിപിആര്‍ നീക്കി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ടിപിആര്‍ നീക്കിയതെന്ന് ജില്ലാ ഭരണകൂടം വിശദീകരിച്ചു.

ഇന്നലെ 15,917 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7,000 ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ടിപിആര്‍ 49.6 ശതമാനം. കോട്ടുകാല്‍, ഒറ്റശേഖരമംഗലം പഞ്ചായത്തുകളില്‍ 75 ശതമാനത്തിലേറെയാണ് ടിപിആര്‍. 11 തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ 60 ശതമാനത്തിനു മുകളിലാണ്.

ടിപിആര്‍ നിരക്ക് ഉയര്‍ന്നതോടെ കൂടുതല്‍ രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങള്‍ കൂടി തുടങ്ങാന്‍ തീരുമാനമായി. പൂജപ്പുര ആയുര്‍വേദ ആശുപത്രി, നെടുമങ്ങാട് റിംസ്, പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രി എന്നിവ രണ്ടാം നിര ചികിത്സാ കേന്ദ്രങ്ങളാക്കും. വര്‍ക്കല ശിവഗിരി കണ്‍വന്‍ഷന്‍ സെന്ററിലും രണ്ടാം നിര ആശുപത്രിയുടെ സൗകര്യമൊരുക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 400 ആയി വര്‍ധിപ്പിച്ചു.

 

Related Articles

Back to top button