IndiaLatest

രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 10,050 ആയി

“Manju”

രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമ്പോഴും കൊവിഡ് കേസുകള്‍ ഉയരുകയാണ്. കഴിഞ്ഞ ദിവസം 3,37,704 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 488 മരണവും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.22%ആണ്. നിലവില്‍ 21,13,365 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 10,050 ആയി ഉയര്‍ന്നു.

കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം 48,049 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തമിഴ് നാട്ടില്‍ 29,870 പേര്‍ക്കാണ് ഇന്നലെ കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്തത്. അതെ സമയം മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍ തീവ്ര വ്യാപനം റിപ്പോര്‍ട്ട്‌ ചെയ്ത നഗരങ്ങളായ ദില്ലിയിലും മുംബയിലും കൊവിഡ് കേസുകള്‍ കുത്തനെ കുറയുകയാണ്. 10,756 കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. മുബൈയില്‍ 5008പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്തത്.

Related Articles

Back to top button