LatestThiruvananthapuram

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം

“Manju”

തിരുവനന്തപുരം ; മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം. കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി എസിന്റെ ഭാര്യ വസുമതിയ്ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. വി എസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വി എസിനും കോവിഡ് സ്ഥിരീകരിച്ചത്.

മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് വിദഗ്ധ പരിചരണത്തിനായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്തകള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വി എസ്. കുറച്ചുനാളുകളായി പൊതുപരിപാടികള്‍ ഒഴിവാക്കിയും സന്ദര്‍ശകരെ അനുവദിക്കാതേയും കഴിയുകയായിരുന്നു.

Related Articles

Back to top button