KeralaLatest

ബി.ജെ.പി നിവേദനം നൽകി

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

 

കട്ടപ്പന: കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍പൊട്ടലുണ്ടായ കട്ടപ്പന നഗരസഭയിലെ 14 ,16 വാര്‍ഡുകളിലുള്‍പ്പെട്ട തവളപ്പാറ പ്രദേശവാസികളുടെ ദുരന്തഭീതി ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാണമെന്നാവശ്വപ്പെട്ട് ബിജെപി കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന് നിവേദനം നല്‍കി. പലയിടങ്ങളിലും വിള്ളല്‍ രൂപപ്പെട്ട സാഹചര്യത്തില്‍ മലയില്‍നിന്നൊഴുകുന്ന വെള്ളം നീര്‍ച്ചാലുകള്‍ നിര്‍മ്മിച്ച് തോടുകളിലൂടെ ഒഴുകുന്നതിന് തോടുകള്‍ നവീകരിക്കണമെന്നും പ്രദേശത്ത് കൂടുതല്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. കൂടാതെ കഴിഞ്ഞ പ്രളയത്തിനു ശേഷം പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ജിയോളജി സംഘത്തിന്റെ റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈ മാറണമെന്നും പ്രദേശവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ശാശ്വതനടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കളക്ടര്‍ വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്കും നിവേദനം നല്‍കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. ബിജെപി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, കട്ടപ്പന മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.ആർ രമേശ് , പ്രസാദ് വിലങ്ങുപാറ എന്നിവരാണ് നിവേദനം നല്‍കിയത്.

Related Articles

Back to top button