IndiaLatest

കോവിഡ് മുക്തരായി മൂന്ന് മാസത്തിന് ശേഷം മാത്രം വാക്സിൻ

“Manju”

ഡല്‍ഹി ; കോവിഡ് ബാധിതർ, രോഗമുക്തരായി മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാവു എന്ന് കേന്ദ്ര സർക്കാർ. കരുതൽ ഡോസ് ഉൾപ്പെടെയുള്ളവയ്ക്കാണ് മൂന്ന് മാസത്തെ ഇടവേള വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. കേന്ദ്ര ആരോഗ്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ ആണ് സംസ്ഥാനങ്ങൾക്ക് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കത്ത് നൽകിയിരിക്കുന്നത്.

ഈ നിർദേശം സംസ്ഥാനങ്ങളിലെ ആശുപത്രികൾ, വാക്സിൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അറിയിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്‌ഥാനങ്ങൾക്ക്‌ നൽകിയ കത്തിൽ നിർദ്ദേശിച്ചു

Related Articles

Back to top button