KeralaLatest

കൊതുകിനെ തുരത്തണം; ബാറ്റുമായി തിരുവാതിര കളിച്ച്‌ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍

“Manju”

കൊച്ചി: കൊച്ചിയില്‍ കൊതുക് പെരുകിയിട്ടും നഗരസഭ തുടരുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം. കൊച്ചിയിലെ കൊതുകിനെ തുരത്തണമെന്നാവശ്യപ്പെട്ട് ബാറ്റുമായി തിരുവാതിര കളിച്ച്‌ കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലര്‍മാര്‍.

കൊതുക് നിര്‍മാര്‍ജനത്തിനായി പ്രതിവര്‍ഷം പത്ത്‌കോടി രൂപ വകയിരുത്താറുണ്ട് കൊച്ചി നഗരസഭ. എന്നാല്‍, ഇതൊന്നു പ്രാവര്‍ത്തികമാക്കാത്ത നഗരസഭയ്‌ക്കെതിരെയാണ് പ്രതിഷേധം. കൊതുക് നിര്‍മാര്‍ജനത്തിന് അടിയന്തര കര്‍മ്മപദ്ധതി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ വനിത കൗണ്‍സിലര്‍മാര്‍ ഇലക്‌ട്രിക് ബാറ്റുമായി തിരുവാതിര നടത്തിയത്.

അതേസമയം, കൊതുകുശല്യത്തിനെതിരെ മഹാത്മാ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ കൊതുക് പിടുത്ത മല്‍സരം നടത്തിയതും ചര്‍ച്ചയായി. രണ്ട് വര്‍ഷമായി കൊച്ചിയില്‍ കൊതുക് ശല്യത്തിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

Related Articles

Back to top button