IndiaLatest

അയോദ്ധ്യയില്‍ ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം

“Manju”

ലക്‌നൗ: അയോദ്ധ്യയില്‍ ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം. റെയില്‍വേ ട്രാക്കില്‍ നിന്നും ആറ് ബോള്‍ട്ടുകള്‍ ഊരി മാറ്റിയാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. അതേസമയം പരിശോധനയ്‌ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥര്‍ ഇത് കണ്ടെത്തിയതോടെ വന്‍ ദുരന്തം ഒഴിവായി.

അയോദ്ധ്യഅചാര്യ നരേന്ദ്രദേവ് നഗര്‍ പ്രദേശത്തുള്ള റെയില്‍വേ പാളത്തിലാണ് ബോള്‍ട്ടുകള്‍ തുറന്ന് വച്ചിരുന്നത്. ഇത് കണ്ടെത്തുന്നതിന് മുന്‍പ് മൂന്ന് ട്രെയിനുകള്‍ അതിലൂടെ കടന്ന് പോയിരുന്നു. ശനിയാഴ്ച രാത്രി ഇത് ഊരി മാറ്റിയിട്ടുണ്ടാവാം എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ഇത് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി ട്രാക്ക് നന്നാക്കി. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button