IndiaLatest

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു

“Manju”

രാജ്യത്തെ കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തില്‍ താഴെയായി റിപ്പോര്‍ട്ട്‌ ചെയ്തു. കഴിഞ്ഞ ദിവസം 2,55,874 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ദിവസത്തെ കേസുകളെ അപേക്ഷിച്ച്‌ 50,000 കേസുകളുടെ കുറവാണ് ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്തത്. 614 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രതിദിന രോഗവ്യപന നിരക്ക് 15.52% മായി കുറഞ്ഞു. ദില്ലി, മുംബൈ, ബിഹാര്‍, ഗുജറാത്ത്, ഭോപാല്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളിലെല്ലാം കൊവിഡ് കേസുകളില്‍ കുറവുണ്ടായി.

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകിരിച്ച കര്‍ണാടകത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു. മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍ രോഗവ്യാപനം ഏറ്റവും രൂക്ഷമായിരുന്ന മഹാരാഷ്ട്രയിലും കണക്കുകള്‍ ഗണ്യമായി കുറഞ്ഞു. ദില്ലിയുള്‍പ്പടെ പത്ത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയ ഇന്ന് യോഗം ചേരും.

Related Articles

Check Also
Close
Back to top button