IndiaLatest

ജാര്‍ഖണ്ഡില്‍ പെട്രോളിന് 25 രൂപ കുറയും

ജനുവരി 26മുതല്‍ ഈ ഇളവ് പ്രാബല്യത്തില്‍ വരും

“Manju”

റാഞ്ചി: രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്നതായിരുന്നു ഇന്ധന വില വര്‍ധന. പെട്രോളിനും ഡീസലിനും അനുദിനം വില വര്‍ധിച്ച്‌ 100 രൂപ കടന്നിരിക്കുന്നു.
ബിപിഎല്‍ കുടുംബങ്ങളിലുള്ളവര്‍ക്കാണ് ഇളവ്. ഒരു ബിപിഎല്‍ കുടുംബത്തിന് മാസത്തില്‍ 250 രൂപ പെട്രോളിനായി സര്‍ക്കാര്‍ അനുവദിക്കും. അതിന് വേണ്ട രേഖകള്‍ ശരിപ്പെടുത്താനും പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനില്‍ പേരുകള്‍ അപ്ലോഡ് ചെയ്യാനും സൗകര്യം ഒരുക്കികഴിഞ്ഞു. ആദ്യ സബ്‌സിഡി മാര്‍ച്ച്‌ 10ന് ബിപിഎല്‍ കുടുംബത്തിലെ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിലെത്തും. മാസത്തില്‍ 10 ലിറ്റര്‍ പെട്രോള്‍ അടിക്കാനാണ് സബ്‌സിഡി. സാധാരണ കുടുംബത്തിന് 10 ലിറ്റര്‍ പെട്രോള്‍ ധാരാളമാണ്.
ഇരു ചക്ര വാഹനത്തിന് മാത്രമേ സബ്ഡിസി നല്‍കൂ. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനത്തിന്‍മേലുള്ള നികുതിയില്‍ ഇളവ് വരുത്തിയിട്ടില്ല. അതേസമയം, അര്‍ഹര്‍ക്ക് ഇളവ് നല്‍കാനും ശ്രമിക്കുന്നു. റിപബ്ലിക് ദിനത്തില്‍ നൂറോളം പദ്ധതികളാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായതാണ് പെട്രോള്‍ സബ്‌സിഡി.
പെട്രോള്‍ സബ്‌സിഡി പദ്ധതിക്ക് വേണ്ടി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പ്രത്യേക ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. സിഎം സപ്പോര്‍ട്ട് എന്ന പേരിലാണ് ആപ്പ്. പിങ്ക്, ഗ്രീന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് സബ്‌സിഡി ലഭിക്കുക. ഹേമന്ത് സോറന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. 20 ലക്ഷം കുടുംബങ്ങള്‍ക്കാണ് സബ്‌സിഡി നല്‍കേണ്ടി വരിക. ഇതിന് വേണ്ടി വര്‍ഷം 600 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് വേണ്ടി അപേക്ഷകന്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ നമ്പര്‍ നല്‍കണം. ആധാറുമായി ലിങ്ക് ചെയ്ത മൊബൈലിലേക്ക് ഒടിപി എത്തും. റേഷന്‍ കാര്‍ഡ് നമ്പറാകും ആപ്പിന്റെ ലോഗിന്‍. ആധാറിന്റെ അവസാന എട്ട് അക്കങ്ങള്‍ പാസ്‌വേഡും. വാഹന നമ്പറും ലൈസന്‍സ് ഐഡിയും ആപ്പില്‍ രേഖപ്പെടുത്തണം.
ഇന്ധന വില കുത്തനെ ഉയര്‍ന്ന വേളയില്‍ കേന്ദ്രം പെട്രോളിന് പത്ത് രൂപയും ഡീസലിന് അഞ്ച് രൂപയും ലിറ്ററില്‍ കുറവ് വരുത്തിയിരുന്നു. തൊട്ടുപിന്നാലെ ഒട്ടേറെ സംസ്ഥാനങ്ങള്‍ അവര്‍ക്ക് ലഭിക്കുന്ന നികുതിയിലും ഇളവ് വരുത്തി. വലിയ കുറവ് വരുത്തിയത് കര്‍ണാടകമായിരുന്നു. 13, 12 രൂപയാണ് കര്‍ണാടകം കുറച്ചത്.

Related Articles

Back to top button