IndiaLatest

ഭാരതത്തിന് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് ലോകരാജ്യങ്ങള്‍

“Manju”

ന്യൂഡല്‍ഹി : ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് അമേരിക്ക. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റും, വൈറ്റ് ഹൗസും ട്വിറ്ററിലൂടെ ഇന്ത്യയ്ക്ക് ആശംസകള്‍ അറിയിച്ചത്. ‘ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ റിപ്പബ്ലിക് ദിനം ഊര്‍ജ്ജസ്വലമായി ആഘോഷിക്കുന്നു. ഇരു രാഷ്‌ട്രങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും, വാഷിംഗ്ടണ്‍-ന്യൂഡല്‍ഹി തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തിയെക്കുറിച്ചും യുഎസ് ഈ ദിനത്തില്‍ ഓര്‍മ്മിക്കുന്നു’ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ട്വിറ്ററില്‍ കുറിച്ചു.

ഇതിന് പുറമെ, ഇന്ത്യയ്‌ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് വൈറ്റ് ഹൗസും ട്വീറ്റ് ചെയ്തു.
‘ജനാധിപത്യ മൂലങ്ങളെ ഉയര്‍ത്തിപ്പിടിക്കാനായി ഇന്ത്യയും അമേരിക്കയും നടത്തുന്ന ശക്തിയേറിയ പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം അവര്‍ണനീയമാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്‌ക്ക് ഞങ്ങള്‍ എല്ലാ വിധ ആശംസകളും നേരുന്നു’ വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജന്‍ സാക്കി പറഞ്ഞു.

‘കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതുപോലെ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വളരെ ദൃഢമുള്ളതാണ്. ലോകത്തിലെ ഒരു ശക്തിക്കും ഇത് വിഭജിക്കാനാവില്ല. ഇരു രാജ്യങ്ങളുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനം മറ്റ് രാജ്യങ്ങള്‍ക്കും പ്രചോദനമാണ്. ഈ അവസരത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എന്നെന്നും നിലനില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു’ ജന്‍ സാക്കി കൂട്ടിച്ചേര്‍ത്തു.

അമേരിക്കയ്‌ക്ക് പുറമെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസും രാജ്യത്തിന് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു. ‘വിവിധതരം സംസ്‌കാരങ്ങള്‍ക്കൊണ്ടും, പൈതൃകങ്ങള്‍ക്കൊണ്ടും സമ്പന്നമാണ് ഇന്ത്യ. പല തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്. പല കാര്യങ്ങളിലും ഇന്ത്യയെ മറ്റ് ലോകരാജ്യങ്ങള്‍ക്ക് മാതൃകയാക്കാം’ ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

ഓസ്ട്രേലിയയില്‍ ജനുവരി 26 ദേശീയ അവധിയാണ്. ഇത് അതിശയകരമായ ഒരു സംഭവമാണ്. ഇരു രാജ്യങ്ങളുടെയും സംസ്‌കാരങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള സൗഹൃദമുണ്ട്. ഇന്ത്യക്കാര്‍ അതിനെ ദോസ്തി എന്ന് വിളിക്കുന്നു.’ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസ് പറഞ്ഞു.

Related Articles

Back to top button