InternationalLatest

ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് ‘ഇമ്യൂണ്‍’ നില നഷ്ടമാവും

“Manju”

ജുബൈല്‍: സൗദിയില്‍ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടിട്ടും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ തവക്കല്‍നയില്‍ ‘ഇമ്യൂണ്‍’ വാക്‌സിനേറ്റ് നില കാലഹരണപ്പെടും.പൊതു സ്ഥലങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, വിമാനങ്ങള്‍, പൊതുഗതാഗതം എന്നിവയില്‍ പ്രവേശിക്കുന്നതിന് 18 വയസും അതിനു മുകളിലും പ്രായമുള്ള എല്ലാവര്‍ക്കും ഇത് ബാധകമാണ്. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടതിന്റെ കാലയളവ് എട്ട് മാസത്തില്‍ കുറവാണെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പ് നില മാറില്ലെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. വാക്സിന്‍ ആവശ്യകതയില്‍ നിന്ന് ഇതിനകം ഒഴിവാക്കപ്പെട്ട ഗ്രൂപ്പുകളെ പുതിയ വ്യവസ്ഥകളില്‍ നിന്നും ഒഴിവാക്കും.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി സ്‌കൂളുകളില്‍ നേരിട്ടുള്ള അധ്യയനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കിന്‍റര്‍ ഗാര്‍ട്ടനുകളും പ്രൈമറി ക്ലാസുകളും ഉള്‍പ്പെടെ എല്ലാ തലങ്ങളിലുമുള്ള സര്‍ക്കാര്‍, സ്വകാര്യ, വിദേശ, സ്കൂളുകളിലും മികച്ച ഹാജര്‍ നില രേഖപ്പെടുത്തി. ആരോഗ്യകരമായ പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പുനല്‍കുന്നതിനും പ്രതിരോധ നടപടികളും ആരോഗ്യ പ്രോട്ടോക്കോളുകളും നടപ്പിലാക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button