KeralaLatest

പിഴവുകള്‍ പറ്റി” – ബ്ലാസ്റ്റേഴ്സ് പരിശീലകന്‍

“Manju”

ഐ എസ് എല്ലിലെ ബയോ ബബിള്‍ തടവറക്ക് സമാനമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍. ലക്ഷ്വറി തടവറയാണ് ഇത്. ഐ എസ് എല്‍ അവരുടെ ചുമതല നിറവേറ്റുന്നുണ്ട്. എന്നാല്‍ അവര്‍ ബയോ ബബിള്‍ സുരക്ഷിതമായിരിക്കും എന്ന് പറഞ്ഞു. കളിക്കാറും ടീം ഒഫീഷ്യല്‍സും എല്ലാം എല്ലാ നിയമങ്ങളും പാലിച്ചിട്ടും ബയോ ബബിള്‍ തകര്‍ന്നു. അത് ശരിയല്ല. എല്ലാവര്‍ക്കും രോഗം വരികയും ചെയ്തു. ഇവാന്‍ പറയുന്നു. ബയോ ബബിളി തകര്‍ന്നിട്ടും വീണ്ടും ലീഗ് കഴിയുന്നത് വരെ ഇവിടെ തുടരേണ്ട അവസ്ഥയാണ്. അദ്ദേഹം പറഞ്ഞു. പ്രൊഫഷ‌ണല്‍സ് ആയത് കൊണ്ട് തന്നെ കളിക്കാന്‍ ഐ എസ് എല്‍ ആവശ്യപ്പെട്ടാല്‍ കളിക്കും. എന്നാല്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട് എന്ന് ഇവാന്‍ പറഞ്ഞു. ഒഡീഷക്ക് എതിരായ മത്സരത്തിന് മുമ്പ് ഒഡീഷ ക്യാമ്പില്‍ കോവിഡ് കേസുകള്‍ ഉണ്ടായിരുന്നു. അതറിഞ്ഞിട്ടും കളിയുമായി മുന്നോട്ട് പോയി. അതുകൊണ്ട് തന്നെ ചൈന്‍ പ്രോസസ് പോലെ എല്ലാവര്‍ക്കും കൊറോണ വന്നു. അത്തരം പിഴവുകള്‍ സംഭവിക്കരുത്. അദ്ദേഹം പറഞ്ഞു.

Related Articles

Back to top button