വരവറിയിച്ച് താരപുത്രന്
എണ്‍പതുകളിലെ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുടെ ചുണ്ടുകളില്‍ നിറഞ്ഞുനിന്നിരുന്ന പേരാണ് ജെംഷദ് നസീരിയുടേത്. ഇറാനില്‍ നിന്നുള്ള ഈ ഫോര്‍വേഡ് ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് തുടങ്ങിയ ടീമുകള്‍ക്കായി ഉജ്ജ്വലപ്രകടനം പുറത്തെടുത്തിരുന്നു.ഇപ്പോള്‍ കൊല്‍ക്കത്തയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച നസീരിയുടെ പേര് വീണ്ടും ആരാധകരുടെ ഇടയില്‍ സീജവമാകുകയാണ്. ഇക്കുറി അത് മകനിലൂടെയെന്ന് മാത്രം.
ഇന്നലെ നടന്ന കൊല്‍ക്കത്ത ഡെര്‍ബിയില്‍ എടികെ മോഹന്‍ ബഗാന് വിജയം സമ്മാനിച്ച ഹാട്രിക്ക് നേടിയ കിയാന് നസീരി, ജെംഷദ് നസീരിയുടെ മകനാണ്. 21 വയസ് മാത്രം പ്രായമുള്ള കിയാന്, ഈ സീസണിലാണ് ബഗാന്റെ സീനിയര്‍ ടീമില്‍ ഇടം പിടിച്ചത്. സീസണില്‍ താരത്തിന്റെ രണ്ടാം മത്സരം മാത്രമായിരുന്നു ഇത്.
മത്സരത്തില്‍ ബഗാന് ഒരു ഗോളിന് പിന്നില്‍ നില്കെയാണ് 61-ാം മിനിറ്റില്‍ ദീപക് ടാംഗ്രിക്ക് പകരമായി കിയാന് കളിത്തിലിറങ്ങിയത്. മൂന്ന് മിനിറ്റിന് ശേഷം തന്റെ ആദ്യ ടച്ച് തന്നെ വലയിലെത്തിച്ച് കിയാന് ചരിത്രം കുറിച്ചു.