KozhikodeLatest

പെണ്ണുകാണൽ ഇന്റര്‍വ്യൂ , പെണ്‍കുട്ടി ആശുപത്രിയില്‍

“Manju”

കോഴിക്കോട്: പെണ്ണുകാണാന്‍ വന്ന ചെറുക്കന്‍ വീട്ടുകാരുടെ ഇന്റര്‍വ്യൂ മണിക്കൂറുകളോളം നീണ്ടതോടെ യുവതി അവശയായി ആശുപത്രിയില്‍ ചികിത്സ തേടി.
കോഴിക്കോട് നാദാപുരം വാണിമേലാണ് സംഭവം. ചെറുക്കനും സംഘവും വന്ന് പെണ്ണ് കണ്ട് ഇഷ്ടപ്പെട്ട് പോയതിന് പിന്നാലെയാണ് ചെറുക്കന്റെ വീട്ടില്‍ നിന്ന് 25 ഓളം സ്ത്രീകളടങ്ങുന്ന സംഘം പെണ്‍വീട്ടിലെത്തിയത്.
ഇവര്‍ പരിചയപ്പെടാന്‍ എന്ന പേരില്‍ യുവതിയെയും കൂട്ടി ഒരു മുറിയില്‍ കയറി വാതിലടച്ചു. ഒരു മണിക്കൂറോളം നീണ്ട ചെറുക്കന്‍ വീട്ടുകാരുടെ ഇന്റര്‍വ്യൂവില്‍ മാനസ്സികമായി തളര്‍ന്നുപോയ യുവതി പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. വിലാതപുരത്തുനിന്നുള്ള യുവാവിന്റെ ബന്ധുക്കളാണ് പെണ്ണുകാണാനെത്തിയത്. ബിരുദ വിദ്യാര്‍ഥിയായ യുവതിയെ കതകടച്ചിട്ട് ഒരു മണിക്കൂറിലധികം ‘ഇന്റര്‍വ്യൂ ചെയ്തതിന് ശേഷം പുറത്തിറങ്ങിയ ഇവര്‍ വീട്ടില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചു. അതിന് ശേഷം ചെറുക്കന്റെ ബന്ധുക്കള്‍ ഒന്നുകൂടി ആലോചിക്കണമെന്ന് പെണ്‍വീട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം കൂടുതല്‍ വഷളായത്.

Related Articles

Back to top button