KeralaLatest

മിന്നലേറ്റ് മരിച്ച അജ്‌ന ജോസിന്റെ കുടുംബത്തിന് വീടുമായി മോഹൻലാല്‍

“Manju”

കൊച്ചി: ടാർപോളിൻ പാകിയ വീട്ടിൽ ഇടിമിന്നലേറ്റ് മരിച്ച അജ്ന ജോസിന്റെ കുടുംബത്തിന് കാരുണ്യ സ്പർശവുമായി മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. ശാന്തിഭവനം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ അജ്‌നയുടെ കുടുംബത്തിന് മോഹൻലാൽ കൈമാറി. സമൂഹത്തിൽ നിർധനരായ ഭവനരഹിതർക്ക് ഗുണമേന്മയുള്ള വീട് നിർമ്മിച്ച് നൽകാനുള്ള വിശ്വശാന്തിയുടെ സംരംഭമാണ് ‘ശാന്തിഭവനം’.

‘വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിഭവനം എന്ന പദ്ധതിയിലൂടെ നിർമ്മിച്ച ആദ്യ ഭവനത്തിന്റെ താക്കോൽ കൈമാറി. വളരെ അധികം സന്തോഷം തോന്നിയ നിമിഷമാണിത്. ടാർപോളിൻ പാകിയ വീട്ടിൽ ഇടിമിന്നലേറ്റ് മരിച്ച അജ്ന ജോസിന്റെ കുടുംബത്തിനാണ് ആദ്യ ഭവനം നിർമ്മിച്ച് നൽകിയത്. ഇത് സാധ്യമാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ചതിന് ‘ലാൽകെയേഴ്സ് കുവൈറ്റി’ന് ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. ഈ പദ്ധതിയിലൂടെ, ഭവനരഹിതർക്ക് വീട് നിർമ്മിച്ച് കൂടുതൽ ആളുകളെ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു’ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

2015ലാണ് വിശ്വശാന്തി ഫൗണ്ടേഷൻ ആരംഭിച്ചത്. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലാണ് ഫൗണ്ടേഷൻ അറിയപ്പെടുന്നത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക-സാമ്പത്തിക വികസനം എന്നീ മേഖലകളിൽ സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ ആരംഭിച്ചത്.

Related Articles

Back to top button