LatestThiruvananthapuram

ആറ്റിങ്ങലില്‍ കെ-റെ​യി​ല്‍ സ​ര്‍​വേ​ക്കി​ടെ സംഘര്‍ഷം

“Manju”

ആറ്റിങ്ങല്‍: കെറെയില്‍ പദ്ധതിക്കുവേണ്ടി കല്ലിടുന്നതിനെതിരെ ആറ്റിങ്ങലില്‍ പ്രതിഷേധം. ആലംകോട് ഇസ്ലാംമുക്കില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെറെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകരെ പോലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചതോടെയാണിത്. ഇതോടെ കല്ലിടല്‍ തടയാനെത്തിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.

ഒരു വനിതയുള്‍പ്പടെ ഏഴോളം പേരെയാണ് അറസ്റ്റ് ചെയ്തത്. കെറെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകര്‍ കല്ലിടല്‍ തടയാന്‍ ശ്രമിച്ചതാണ് നേരിയ സംഘര്‍ഷത്തിന് കാരണമായത്. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തി വീശി. അറസ്റ്റ് ചെയ്തവരെ ആറ്റിങ്ങല്‍, വര്‍ക്കല പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. പ്രദേശത്തു പ്രതിഷേധം തുടരുകയാണ്. വര്‍ക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു.

Related Articles

Back to top button