KeralaLatest

500 കിലോയോളം ഭാരവുമായി ഓലക്കൊടിയന്‍

“Manju”

കൊച്ചി: 500 കിലോയോളം ഭാരം വരുന്ന ഭീമന്‍ ഓലക്കൊടിയനെ മുനമ്പം ഹാര്‍ബറില്‍ ലേലത്തിനെത്തിച്ചപ്പോള്‍ കണ്ടുനിന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.രണ്ട് ട്രോളികള്‍ ചേര്‍ത്ത് വെച്ച്‌ അതില്‍ കിടത്തിയാണ് ബോട്ടില്‍ നിന്നും മീനിനെ ലേല ഹാളില്‍ എത്തിച്ചത്. നീണ്ട ചുണ്ട് കൂടാതെ തന്നെ എതാണ്ട് 12 അടിക്ക് മേല്‍ നീളമുണ്ടായിരുന്നു ഇതിന്.

ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ടിലാണ് ഭീമന്‍ ഓലക്കൊടിയനെ ലഭിച്ചത്. കിലോക്ക് 250 രൂപ വരെയാണ് മാര്‍ക്കറ്റില്‍ ഓലക്കൊടിയന് വില. ഉറച്ച മാംസമാണെന്നതാണ് ഓലക്കൊടിയനെ ഹോട്ടലുകാര്‍ക്ക് പ്രിയമേറിയ മത്സ്യമാക്കുന്നത്. രുചിയിലും കേമനാണ്.

Related Articles

Back to top button