LatestThiruvananthapuram

59-മത് പാലോട് മേള ഫെബ്രുവരി 7 മുതൽ 13 വരെ

കന്നുകാലിച്ചന്ത ശ്രദ്ധേയമാകും.മേള പൂർണമായും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിൽ

“Manju”

 

തിരുവനന്തപുരം: 59 – മത് പാലോട് കാർഷിക മേള ഫെബ്രുവരി 7 മുതൽ 13 വരെ പൂർണമായും ഓൺലൈൻ പ്ളാറ്റ്ഫോമിൽ സംഘടിപ്പിക്കും. പരമ്പരാഗതമായ രീതിയില്‍ നടക്കുന്ന കന്നുകാലിച്ചന്ത ഇത്തവണ ശ്രദ്ധേയമാകും. ആദ്യ കാലത്ത് കാളച്ചന്ത അരങ്ങേറിയ കുശവൂർ ഏലയിലാണ് കന്നുകാലിച്ചന്ത ഒരുങ്ങുന്നത്. കുടി മാടുകൾ, പാണ്ടി മാടുകൾ, കിഴക്കൻ മാടുകൾ, മുറൈ പോത്തുകൾ, അത്യുല്പാദന ശേഷിയുള്ള മുട്ടക്കോഴികൾ മുതലായവ വില്ലനയ്ക്കെത്തും. ഒരു സമയം 20 പേർക്ക് മാത്രം പ്രവേശനം എന്ന നിലയിലാണ് കന്നുകാലിച്ചന്ത സംഘടിപ്പിച്ചിട്ടുള്ള തെന്ന് മേള ചെയർമാൻ എം ഷിറാസ് ഖാൻ , ജനറൽ സെക്രട്ടറി ഇ ജോൺകുട്ടി, ട്രഷറർ വി എസ് പ്രമോദ്, കൺവീനർമാരായ പി രജി , മനോജ് ടി പാലോട് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് പ്രതിസന്ധിക്കാലത്ത് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച് മാതൃകാപരമായി കന്നുകാലിച്ചന്ത നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ആദ്യ ദിനത്തില്‍ രാവിലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 5,900 എന്‍ 95 മാസ്‌കുകളുടെ വിതരണം നടക്കും. ബ്രദേഴ്സ് ഹോസ്പിറ്റല്‍ പാലോടും (ബി.എം.സി) മേള കമ്മറ്റിയും സംയുക്തമായാണ്  മാസ്ക് വിതരണം നടത്തുന്നത്.
വൈകുന്നേരം 6ന് പരമ്പരാഗത രീതിയില്‍ ഒരുക്കുന്ന ഓര്‍മകളുടെ കാര്‍ഷികദീപം തെളിയിക്കും. ഉദ്ഘാടന സമ്മേളനം പൂര്‍ണമായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലായിരിക്കും.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്യും.രാത്രി ഏഴ് മുതല്‍ സിനിമാ പിന്നണി ഗായകന്‍ സഫീര്‍ നയിക്കുന്ന ചുമടുതാങ്ങി ബാന്‍ഡ് ഓലൈനില്‍ ലൈവായി അവതരിപ്പിക്കും.

ഫെബ്രുവരി 8ന് കാവ്യനര്‍ത്തനം. മലയാള കവിതകളുടെ ആസ്വാദ്യകരമായ അവതരണം.
ഫെബ്രുവരി 9ന് ഓര്‍മകളുടെ വീഥിയില്‍ – മേള സംഘാടക പ്രമുഖരായിരുന്ന പി.എസ്.ദിവാകരന്‍ നായര്‍, എം.പി.വേണുകുമാര്‍ എന്നിവരുടെ അനുസ്മരണം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നടത്തുന്ന പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കും.

രാത്രി 7 മുതല്‍ ആയിരത്തൊന്ന് രാവുകള്‍ക്കും ശേഷം
സ്വന്തം കഥയും പ്രശസ്തരുടെ കഥകളും ഹൃദ്യമായി അവതരിപ്പിച്ച് സഹൃദയര്‍ മേളയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലൈവ് അവതരണം.

ഫെബ്രുവരി 10ന് വൈകു 5 മുതല്‍ വെബിനാർ –
“ചരിത്രം കൊയ്തെടുത്ത് ഇന്ത്യന്‍ കര്‍ഷകര്‍ ”
ആനുകാലിക സംഭവവികാസങ്ങളുടേയും നിയമ നിര്‍മാണങ്ങളുടേയും പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തെക്കുറിച്ച് വെബിനാര്‍.

ഫെബ്രുവരി 11ന് വൈകു 6 മുതല്‍ മേളപ്പാട്ടുകള്‍ അകാലത്തില്‍ വിട്ടുപിരിഞ്ഞ കലാകാരന്‍, മേളയുടെ സഹയാത്രികനായിരുന്ന അജിന്‍, പാപ്പനംകോടിന്റെ ഓര്‍മയ്ക്ക് മേളയെക്കുറിച്ച് ഇതുവരെ ഇറങ്ങിയ പാട്ടുകള്‍ കോര്‍ത്തിണക്കി മേളയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലൈവ്.

രാത്രി 7 മുതല്‍ കല്ലറ പാങ്ങോട് സമരം (നാടകം)
സംവിധാനം: ഷെരീഫ് പാലോട്
മേളയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലൈവ്.

ഫെബ്രുവരി 12ന് വൈകുന്നേരം 5 മുതല്‍
പരമ്പരാഗത കൃഷിയും വിത്തിനങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത
പാനല്‍ ഡിസ്‌കഷന്‍, മേളയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍.

വൈകു: 6 മുതല്‍ കൃഷിയിടങ്ങളിലൂടെ ബനാന നഴ്സറി, അഗ്രിഫാം എന്നിവിടങ്ങളിലെ കൃഷിയേയും കാര്‍ഷിക വിളകളേയും കുറിച്ച് മേള ഭാരവാഹികള്‍ സന്ദര്‍ശിച്ച് തയാറാക്കിയ ഹ്രസ്വചിത്രം.

ഫെബ്രുവരി 13ന് വൈകു 5 മുതല്‍ സമാപന സമ്മേളനം. ഡി.കെ.മുരളി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഡി.സി.സി. പ്രസിഡന്റ് പാലോട് രവി മുഖ്യാതിഥിയാകും. തുടർന്ന്
റജി ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഗസല്‍ രാവ് എന്ന പരിപാടി നടക്കും.

Related Articles

Back to top button