KeralaLatest

സ്‌കൂളുകള്‍ 14 മുതലും കോളേജുകള്‍ ഏഴ് മുതലും തുറക്കും

“Manju”

 

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം വ്യാപകമായതിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകള്‍ ഈ മാസം 14 മുതലും കോളേജുകള്‍ ഏഴാം തീയതി മുതലും തുറക്കും.

കൊവിഡ് വ്യാപനം അതിതീവ്രമായതിനെ തുടര്‍ന്ന് ജനുവരി 21 മുതലാണ് ഒന്ന് മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകള്‍ രണ്ടാഴ്ചത്തേക്ക് അടക്കാന്‍ തീരുമാനിച്ചത്. എന്നാല്‍,കൊവിഡ് വ്യാപനം ശമിക്കാത്തതിനാല്‍ ഇത് കുറച്ച്‌ ദിവസം കൂടി നീണ്ടു. വ്യാപനം താഴ്ന്ന് വരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

അതേസമയം, കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിലും മരണം രേഖപ്പെടുത്തുന്നതിലുള്ള വീഴ്ച്ചയിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.രാജ്യത്തെ ആകെ കേസുകളില്‍ 24.68 ശതമാനവും കേരളത്തിലാണ്. മൂന്നാഴ്ച്ചയ്ക്കിടെ കേരളത്തിലെ ടി.പി.ആര്‍ 13.3 ശതമാനത്തില്‍ നിന്ന് 47 ആയാണ് ഉയര്‍ന്നത്. കേരളത്തില്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികളെയും ആരോഗ്യ മന്ത്രാലയം രൂക്ഷമായി വിമര്‍ശിച്ചു.

കൊവിഡ് ബാധമൂലമുണ്ടായ മരണം കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് വീഴ്ച്ച സംഭവിച്ചു. 2021 ഒക്ടോബര്‍ മുതല്‍ രേഖപ്പെടുത്താത്ത 24,730 മരണങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. കേസുകള്‍ കൂടുതലുണ്ടായിരുന്ന മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ എട്ട് സംസ്ഥാനങ്ങളിലും കേസുകള്‍ കുറഞ്ഞു. ജനുവരി 26 ന് 10 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 406 ജില്ലകളുണ്ടായിരുന്നത് 297 ജില്ലകളായി കുറഞ്ഞെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

 

 

 

 

 

Related Articles

Back to top button