IndiaLatest

റിപ്പബ്ലിക് ദിന പരേഡ്: പുരസ്കാരം പങ്കിട്ട് വിദ്യാഭ്യാസ-വ്യോമഗതാഗത മന്ത്രാലയങ്ങൾ

“Manju”

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ നിശ്ചലദൃശ്യങ്ങളൊരുക്കിയ വിവിധ മന്ത്രാലയങ്ങൾക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ-വ്യോമയാന വകുപ്പുകളാണ് പുരസ്‌കാരം പങ്കിട്ടത്. മൂന്ന് വിദഗ്ധന്മാരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മൂന്ന് സേനാ വിഭാഗത്തിൽ നിന്നുള്ളതും വകുപ്പുകളുടേയും സംസ്ഥാനങ്ങളുടേയും നിശ്ചല ദൃശ്യങ്ങളായി റിപ്പബ്ലിക് ദിനത്തിൽ അണിനിരന്നത്. ഇവർക്കൊപ്പം ജനകീയ പുരസ്‌കാരം എന്ന നിലയിൽ ഏറ്റവുമധികം ശ്രദ്ധനേടിയ ഇനമായി തിരഞ്ഞെടുത്തത് തപാൽ വകുപ്പിന്റേതായിരുന്നു. തപാൽ വകുപ്പിലെ സ്ത്രീശാക്തീകരണം എന്നതായിരുന്നു വിഷയം.

ദേശീയ വിദ്യാഭ്യാസ നയമായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആശയമായി അവതരിപ്പിച്ചത്. രാജ്യത്തെ എല്ലാ ചെറിയ പ്രദേശത്തേക്കും വിമാന സൗകര്യം ഏർപ്പെടുത്തുന്ന ഉഡാൻ പദ്ധതി വിശദമാക്കുന്ന ഫ്‌ലോട്ടാണ് വ്യോമയാന വകുപ്പ് അവതരിപ്പിച്ചത്.

വിദ്യാഭ്യാസ മേഖലയിൽ സമൂലമാറ്റം വരുത്തുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയമാണ് സമഗ്രതയോടെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. മഹർഷി വേദവ്യാസന്റെ വിജ്ഞാന പാരമ്പര്യത്തിലൂന്നിയ ഇന്ത്യയെ കാണിക്കാൻ വേദവ്യാസ ശില്പമായിരുന്നു പ്രധാന ആകർഷണം. അതിനൊപ്പം ഗ്രാമ- നഗര മേഖലയിലെ ഡിജിറ്റൽ വിദ്യാഭ്യാസം, സാങ്കേതിക രംഗത്തെ പ്രവൃത്തി പരിചയത്തിന് നൽകുന്ന മുൻതൂക്കം എന്നിവയും വിദ്യാഭ്യാസവകുപ്പ് ഉയർത്തിക്കാട്ടി.

ആദ്യമായാണ് വ്യോമയാന വകുപ്പ് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഒരു നിശ്ചലദൃശ്യം അവതരിപ്പിക്കുന്നതെന്നതും പുതുമയായി. പ്രാദേശിക മേഖലകളിലേക്ക് വിമാന സേവനം എത്തിക്കുന്നതാണ് പ്രധാന ആകർഷണമായത്. ബുദ്ധഭഗവാനുമായി ബന്ധപ്പെട്ട കുശിനഗർ വിമാനതാവളത്തെ ഓർമ്മിപ്പിച്ച വ്യോമയാന വകുപ്പ് ശ്രീബുദ്ധന്റെ ശില്പവും സന്ദർഭോചിതമായി കൂട്ടിയിണക്കി. വിമാനമായി വാഹനത്തെ രൂപകൽപ്പന ചെയ്തതും കൗതുകമായി.

Related Articles

Back to top button