KeralaLatest

വനിതാ എസ്‌ഐയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

“Manju”

കോഴിക്കോട്: വാഹന പരിശോധനയ്‌ക്കിടെ വനിതാ എസ്‌ഐയ്‌ക്ക് നേരെ അതിക്രമം. വനിതാ എസ്‌ഐയെ കടന്നു പിടിയ്‌ക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.കോഴിക്കോട് പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തൽ ഷെറിലിനെയാണ് (35) മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വനിതാ എസ്‌ഐ തന്നെ കീഴ്‌പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വെള്ളി പറമ്പ് ആറാം മൈലിന് സമീപമാണ് സംഭവം നടന്നത്. വാഹനപരിശോധനയ്‌ക്കായി റോഡരികിൽ നിൽക്കുകയായിരുന്ന വനിതാ എസ്‌ഐയെ ഷെറിൻ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു.

റോഡിൽ പോലീസ് സംഘം നിൽക്കുന്നത് കണ്ട യുവാവ് ബൈക്ക് പതുക്കെ ഓടിച്ച് വനിതാ എസ്.ഐയുടെ സമീപത്ത് എത്തുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. അതിനുശേഷം ബൈക്ക് വേഗം കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. അല്പമൊന്ന് പതറിയെങ്കിലും എസ്.ഐ ഉടൻ തന്നെ പ്രതിയെ ജീപ്പിൽ പിന്തുടരുകയും ഒരു കിലോമീറ്ററിനപ്പുറം വെച്ച് ഷെറിലിനെ പിടികൂടുകയുമായിരുന്നു.

ഷെറിൽ നേരത്തെ അബ്കാരി കേസിൽ പ്രതിയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണിൽ ധാരാളം സ്ത്രീകളുടെ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഷെറിലിന് പെൺവാണിഭ സംഘവുമായി ബന്ധമുള്ളതിന്റെ സൂചനകൾ ലഭിച്ചതായി പോലീസ് വ്യക്തമാക്കി.

Related Articles

Back to top button