IndiaLatest

മികച്ച വാര്‍ഷിക പ്ലാനുമായി എയര്‍ടെല്‍

“Manju”

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയര്‍ടെല്‍. 2021 നവംബറില്‍ കമ്പനി പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് കൂട്ടിയിരുന്നു.25 ശതമാനം വരെയാണ് എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് കൂടിയത്. നിരക്ക് കൂട്ടിയെങ്കിലും പിന്നീട് പുറത്ത് വന്ന സര്‍ക്കാര്‍ കണക്കുകളില്‍ പ്രീപെയ്ഡ്, ബ്രോഡ്ബാന്‍ഡ് സെഗ്മെന്റുകളില്‍ എയര്‍ടെല്‍ കൂടുതല്‍ യൂസേഴ്സിനെ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഉപയോക്താക്കള്‍ക്ക് മികച്ച പ്ലാനുകള്‍ നല്‍കുന്ന കാര്യത്തില്‍ എയര്‍ടെല്‍ ആര്‍ക്കും പിന്നിലല്ല താനും. വാര്‍ഷിക പ്ലാനുകളുടെ കാര്യത്തിലും എയര്‍ടെല്‍ മികച്ച ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്.

ഡാറ്റ
മികച്ച ഡാറ്റ സ്പീഡിനൊപ്പം കൂടുതല്‍ ആനുകൂല്യങ്ങളും എയര്‍ടെലിന്റെ വാര്‍ഷിക പ്ലാനുകളുടെ പ്രത്യേകതയാണ്. ദീര്‍ഘകാല പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നത് യൂസേഴ്സിനും ഗുണകരമാണ്. ഇടയ്ക്കിടെ റീചാര്‍ജ് ചെയ്യുന്നതടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒടിടി അടക്കമുള്ള ആനുകൂല്യങ്ങള്‍ ദീര്‍ഘകാലത്തേക്ക് ലഭിക്കുന്നു എന്നതും ചില പ്ലാനുകളുടെ പ്രത്യേകതയാണ്. ഇത്തരത്തില്‍ ഒരു വര്‍ഷത്തേക്കുള്ള ഒന്നില്‍ കൂടുതല്‍ റീചാര്‍ജ് പ്ലാനുകളും എയര്‍ടെല്‍ പ്രീപെയ്ഡ് യൂസേഴ്സിനായി ഓഫര്‍ ചെയ്യുന്നു. ഏത് പ്ലാന്‍ തിരഞ്ഞെടുക്കണം എന്നത് പൂര്‍ണമായും യൂസേഴ്സിന്റെ ആവശ്യത്തിന് അനുസരിച്ചാണ് തീരുമാനിക്കേണ്ടത്.

ബിഎസ്‌എന്‍എല്‍, എയര്‍ടെല്‍, വിഐ, ജിയോ; പ്രീമിയം ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍. എയര്‍ടെലിന്റെ മികച്ച വാര്‍ഷിക പ്ലാന്‍

പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നത് യൂസറിന്റെ ഡാറ്റ ആവശ്യത്തിന് അനുസരിച്ചാണെന്ന് പറഞ്ഞല്ലോ. ശരാശരി ഡാറ്റ ആവശ്യം മാത്രമുള്ള ഉപയോക്താവിന് തിരഞ്ഞെടുക്കാവുന്ന വാര്‍ഷിക പ്ലാന് 2,999 രൂപയാണ് വില വരുന്നത്. ചിലവ് കൂടുതലാണെന്ന് തോന്നുന്നുണ്ടാവും. ഒരു വര്‍ഷം നീണ്ട വാലിഡിറ്റി നോക്കുന്നവര്‍ക്ക് ഈ പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്. എയര്‍ടെലില്‍ നിന്നും ലഭിക്കുന്ന പ്ലാനുകളില്‍ ഏറ്റവും മികച്ച ഡാറ്റ സെന്‍ട്രിക്ക് പ്ലാനുകളില്‍ ഒന്നാണിത്.

Related Articles

Back to top button