IndiaLatest

സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു

“Manju”

ബംഗളൂരു : കര്‍ണാടകയില്‍ ഹിജാബിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ, സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹിജാബ് നിരോധനത്തിന് എതിരായ പ്രതിഷേധവും അതിനെതിരെ സംഘ് പരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രതിഷേധവും സംസ്ഥാനത്ത് കൂടുതല്‍ കോളജിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി.

Related Articles

Back to top button