KeralaLatest

ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു; സ്‌കൂളുകള്‍ പഴയ രീതിയിലേക്ക്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം. ഞായറാഴ്ച നിയന്ത്രണം ഇനി തുടരില്ല.
സംസ്ഥാനത്തെ സ്‌കൂളുകളും പൂര്‍ണ്ണമായും പഴയ നിലയിലേക്ക് മാറും. ഫെബ്രുവരി 28 മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ നടത്താന്‍ തയ്യാറാകാനാണ് വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കൊവിഡ് അവലോകന യോഗമാണ് തീരുമാനമെടുത്തത്.
ഉത്സവങ്ങളില്‍ കൂടുതല്‍ പേരെ പങ്കെടുക്കാന്‍ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആലുവ ശിവരാത്രി എന്നീ സന്ദര്‍ഭങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം. അതേസമയം കൊവിഡ് സംബന്ധിച്ച തരംതിരിവില്‍ നിലവില്‍ ഒരു ജില്ലയും സി കാറ്റഗറിയില്‍ ഇല്ലാത്തതിനാല്‍ തിയറ്ററുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ തടസ്സമില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സി കാറ്റഗറി ജില്ലകളില്‍ തിയറ്ററുകള്‍ അടച്ചിടാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.

Related Articles

Back to top button