InternationalLatest

സൗദിയില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു

“Manju”

ജുബൈല്‍: സര്‍ക്കാര്‍ മേഖലയില്‍ ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്തുന്നതിന് സൗദി അറേബ്യ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നല്‍കി.സിവില്‍ സര്‍വിസിലെ തൊഴിലുമായി ബന്ധപ്പെട്ട നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളും മന്ത്രാലയം അവതരിപ്പിച്ചിട്ടുണ്ട് . വൈവിധ്യവല്‍ക്കരണം കൈവരിക്കുന്നതിന്‍റെയും, വിവിധ തൊഴില്‍ പരിതസ്ഥിതികളില്‍ ജോലിയുടെ തുടര്‍ച്ച ഉറപ്പാക്കുന്നതിന്‍റെയും ഭാഗമായാണ് പുതിയ തൊഴില്‍ രീതിയെന്ന നിലയില്‍ ‘വര്‍ക്ക് ഫ്രം ഹോം’ മന്ത്രാലയത്തിന്‍റെ അംഗീകാരം നല്‍കിയിരിക്കുന്നത്.

Related Articles

Back to top button