InternationalLatest

യുഎഇ – വിസ നിയമങ്ങൾ മാറ്റുന്നു.

“Manju”

ദുബായ്∙ താൽക്കാലിക വീസകൾ സ്ഥിരം വീസയാക്കാനായി നേരത്തേതു പോലെ രാജ്യം വിട്ടതിനു ശേഷം അപേക്ഷിക്കേണ്ടെന്നും 550 ദിർഹം ഫീസ് (ഏകദേശം 11,189 രൂപ) അടച്ചാൽ മതിയെന്നും യുഎഇ അധികൃതർ അറിയിച്ചു. സന്ദർശക, ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്ക് തൊഴിൽ വീസയിലേക്ക് ഇങ്ങനെ മാറാനാകും. നേരത്തേ, രാജ്യം വിട്ടതിനു ശേഷം പുതിയ വീസയിൽ വരണമായിരുന്നു. ഫീസ് സംബന്ധിച്ച ചില അവ്യക്തതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.
നിലവിലുള്ള വീസ കാലാവധി തീരും മുൻപ് വീസ മാറ്റത്തിന് അപേക്ഷ നൽകണം. കാലാവധി തീർന്നാൽ വൈകിയ ദിവസങ്ങൾക്ക് പിഴ നൽകേണ്ടിവരും. തൊഴിൽ വീസയിലുള്ളവർ പുതിയ വീസയിലേക്ക് മാറുമ്പോൾ 30 ദിവസമാണ് സമയപരിധി. ഇതിനകം പുതിയ സ്പോൺസറുടെ കീഴിലാകുകയോ രാജ്യം വിടുകയോ വേണമെന്നാണു നിയമം

Related Articles

Back to top button