KeralaLatest

ഇന്ന് പ്രാര്‍ത്ഥനാലയം പ്രതിഷ്ഠാ വാര്‍ഷികം

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം പോത്തന്‍കോട് ആശ്രമത്തിന്റെ പ്രതിഷ്ഠാ വാര്‍ഷികം. വൈകിട്ട് 6.00 ന്റെ ആരാധനയ്ക്ക് ശേഷം സന്യാസി സന്യാസിനിമാരുടെ ദീപപ്രദക്ഷിണം നടക്കും. 7.30 ന് സൂം മാധ്യമത്തിലൂടെ നടക്കുന്ന സത്സംഗത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി സംസാരിക്കും. ആര്‍ട്സ് & കള്‍ച്ചര്‍ ഇന്‍ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി  എന്നിവര്‍ പങ്കെടുക്കും.

1989 ന് ഫെബ്രുവരി 10 നാണ് ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകര ഗുരു പ്രാര്‍ത്ഥനാലയത്തില്‍ പ്രതിഷ്ഠ നടത്തിയത്. തുടര്‍ന്ന് എല്ലാവര്‍ഷവും ഫെബ്രുവരി 10 ന് പ്രാര്‍ത്ഥനാലയ സമര്‍പ്പണ വാര്‍ഷികമായി ആചരിച്ചു വരുന്നു.

 

Related Articles

Back to top button