KeralaLatest

ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ നിലവാരത്തിലും പൊതുവിദ്യാലയങ്ങള്‍ ഏറെ മുന്നില്‍

“Manju”

പത്തനംതിട്ട: സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങളുടെ വളര്‍ച്ചയ്‌ക്കൊപ്പം വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിലും പൊതുവിദ്യാലയങ്ങള്‍ ഏറെ മുന്നിലാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപി സ്‌കൂളില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായാണ് വിദ്യാകിരണം മിഷന്‍ നടപ്പാക്കുന്നത്. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ഓമല്ലൂരിന്റെ കൂട്ടായ്മയാണ് പന്ന്യാലി ഗവ. യുപി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ പൂര്‍ത്തീകരണത്തിന് പിന്നില്‍. ഓമല്ലൂരിനെ സംബന്ധിച്ചിടത്തോളം പന്ന്യാലി ഗവ.യുപി സ്‌കൂള്‍ ഒരു വികാരമാണെന്നും നാട് ഒന്നടങ്കം സ്‌കൂളിന് പുതിയ കെട്ടിടമെന്ന ആവശ്യവുമായി ഒന്നിച്ച്‌ നിന്നുവെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഒരു ഉത്സവമായാണ് കൊണ്ടാടിയത്.

കുട്ടികളെ ചിന്തയുടേയും വായനയുടേയും ലോകത്തേക്ക് എത്തിക്കാനുള്ള ആളുകളാണ് അധ്യാപകര്‍. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ സമയത്ത് ഓരോ ഘട്ടത്തിലും ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നുവെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button