IndiaLatest

മാസ്‌ക് ഒഴിവാക്കാനൊരുങ്ങി മഹാരാഷ്‌ട്ര

“Manju”

മുംബൈ: മാഹാരാഷ്‌ട്രയില്‍ കൊറോണ നിയന്ത്രണ വിധേയമായി. പ്രതിദിന കേസുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് മഹാരാഷ്‌ട്രയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് നിന്ന് മാസ്‌ക് ഒഴിവാക്കുന്നതിനുള്ള നടപടികളിലേയ്‌ക്ക് കടന്നിരിക്കുകയാണ് സര്‍ക്കാര്‍. മാസ്‌ക് ഒഴിവാക്കുന്നത് സംബന്ധിച്ച്‌ കേന്ദ്ര-സംസ്ഥാന കൊറോണ ടാസ്‌ക് ഫോഴ്‌സുകളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ തേടിയതായി മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ വ്യക്തമാക്കി.

കൊറോണയ്‌ക്കെതിരായ ഏറ്റവും മികച്ച പ്രതിരോധമാര്‍മെന്ന നിലയില്‍ ഉയര്‍ന്നു വന്ന മാസ്‌ക് ധരിക്കല്‍ നിര്‍ത്താന്‍ പലരാജ്യങ്ങളും പൗരന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ അങ്ങനെ ഒരു നടപടിയിലേക്ക് കടന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര -സംസ്ഥാന ടാസ്‌ക് ഫോഴ്‌സുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button