IndiaLatest

ഈ നമ്പറുകളില്‍ നിന്നുള്ള കോള്‍ എടുക്കരുത്, പണം നഷ്ടപ്പെടാം!, എസ് .ബി. ഐ മുന്നറിയിപ്പ്

“Manju”

ന്യൂഡല്‍ഹി: തെരഞ്ഞെടുക്കപ്പെട്ട രണ്ടു നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുതെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ മുന്നറിയിപ്പ്.

സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ച്‌ വരുന്ന പശ്ചാത്തലത്തിലാണ് ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഏതൊക്കെയാണ് ആ നമ്പറുകള്‍ എന്ന് കൃത്യമായി അറിയിച്ച്‌ കൊണ്ട് ട്വിറ്ററിലൂടെയാണ് എസ്ബിഐയുടെ മുന്നറിയിപ്പ്. +91-8294710946, +91-7362951973 എന്നി നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ക്ക് പ്രതികരിക്കരുതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഈ നമ്ബറുകളില്‍ നിന്ന് ബാങ്ക് ഇടപാടുകാര്‍ക്ക് തട്ടിപ്പ് കോളുകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ബാങ്കിന്റെ മുന്നറിയിപ്പ്.

കെവൈസി അപ്‌ഡേറ്റ്‌സ് എന്ന പേരില്‍ വരുന്ന വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും എസ്ബിഐ അറിയിച്ചു. ഈ നമ്പറുകളില്‍ നിന്ന് വിളിച്ച്‌ ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കോളുകള്‍ എടുക്കുകയോ, ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

 

Related Articles

Back to top button