InternationalLatest

വൈമാനികനില്ലാതെ ബ്ലാക് ഹ്വാക് ഹെലികോപ്റ്ററുകള്‍ പറത്തി അമേരിക്ക

“Manju”

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിരോധ വിഭാഗം വിപ്ലവകരമായ മാറ്റത്തിലേക്ക്. ബ്ലാക് ഹ്വാക് ഹെലികോപ്റ്ററുകള്‍ വൈമാനികരില്ലാതെ പറത്തിയാണ് അമേരിക്ക ശ്രദ്ധനേടുന്നത്. അമേരിക്കയുടെ പ്രതിരോധ വിഭാഗമാണ് വൈമാനികനില്ലാതെ ഹെലികോപ്റ്റര്‍ പറത്തുന്നതില്‍ വിജയിച്ചത്.

ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച്‌ പ്രൊജക്‌ട് ഏജന്‍സിയുടെ(ഡാആര്‍പി) എയര്‍ക്രൂ ലേബര്‍ ഇന്‍ കോക്പിറ്റ് അട്ടോമേഷന്‍ സിസ്റ്റം എന്ന സംവിധാനമാണ് വിജയകരമായി പരീക്ഷിച്ചത്. അമേരിക്കയുടെ യുഎച്ച്‌-60 എ ഹ്വാക് ഹെലികോപ്റ്ററാണ് പൂര്‍ണ്ണമായും പൈലറ്റ് രഹിതമാക്കിയത്. പരിശീലനത്തിന്റെ ഭാഗമായി പൈലറ്റില്ലാതെ അരമണിക്കൂര്‍ നേരെ ഹെലികോപ്റ്റര്‍ പറത്തി. കെന്റകിയിലെ സൈനിക കേന്ദ്രമായ ഫോര്‍ട്ട് കാംപെല്ലില്‍ നിന്നാണ് ഹെലികോപ്റ്ററുകള്‍ പറന്നുയര്‍ന്നത്.

വൈമാനികര്‍ക്ക് പറന്നുകൊണ്ടിരിക്കേ ഹെലികോപ്റ്ററിനെ പൂര്‍ണ്ണമായും കംമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനത്തിലേക്ക് മാറ്റാനാകും. പറക്കുന്നതിനിടെ വിവിധ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും. യുദ്ധമേഖലയിലും ദുരന്തമേഖലയിലും ഏറെ നിര്‍ണ്ണായകമായ സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റാവുന്ന വിധമാണ് രൂപകല്‍പ്പനയെന്നും ഡാര്‍പാ അറിയിച്ചു. ഏറെ സുരക്ഷിതവും ആയാസരഹിതവുമാക്കി ഹെലികോപ്റ്റര്‍ യാത്രകളെ മാറ്റാനാണ് ഇതുവഴി സാധിക്കുന്നതെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു.

Related Articles

Back to top button