LatestThiruvananthapuram

സ്‌കൂള്‍ തുറക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

“Manju”

തിരുവനന്തപുരം ; സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനായുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി. ഓണ്‍ലൈന്‍ – ഓഫ് ലൈന്‍ ക്ലാസുകള്‍ സമാന്തരമായി നടക്കും. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. പരീക്ഷാ തീയതികള്‍ മാറ്റേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.

ഫെബ്രുവരി 14 മുതലാണ് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ വീണ്ടും ആരംഭിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ സ്‌കൂള്‍ തുറക്കുമ്പോള്‍ പുറത്തിറക്കിയ മാര്‍ഗരേഖ അനുസരിച്ചു തന്നെയാകും ഇത്തവണയും സ്‌കൂളുകള്‍ തുറക്കുക.

നിലവില്‍ നിശ്ചയിച്ച പാഠഭാഗങ്ങളില്‍ എത്ര പഠിപ്പിച്ചു എന്ന കാര്യം യോഗം വിലയിരുത്തി. എസ് എസ് എല്‍ സിയില്‍ 90 ശതമാനവും ഹയര്‍ സെക്കണ്ടറിയില്‍ 75 ശതമാനവും നിശ്ചയിച്ച പാഠഭാഗങ്ങള്‍ പഠിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

Related Articles

Back to top button