IndiaLatest

കോവിഡ് വ്യാപനം കുറയുന്നു

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറയുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 50,407 കോവിഡ് കേസുകളാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാനം കുറവാണിത്. പോസിറ്റീവിറ്റി നിരക്ക് 3.48 ശതമാനമായി കുറഞ്ഞു. ആഴ്ച അടിസ്ഥാനത്തിലുള്ള പോസിറ്റീവിറ്റി നിരക്ക് 5.07 ശതമാനമാണ്. ആകെ ആക്ടീവ് കേസുകള്‍ 6,10,443 ആണ്.

സംസ്ഥാനങ്ങളിലെല്ലാം ഇപ്പോള്‍ കാര്യമായ രീതിയില്‍ കോവിഡ് കുറഞ്ഞിട്ടുണ്ട്. അതേസമയം, മരണനിരക്കില്‍ വലിയ കുറവു വന്നിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറില്‍ 804 പേരാണ് കോവിഡ് മൂലം മരണത്തിനിരയായത്.

Related Articles

Back to top button